ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
പുല്‍പ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ജിതിന്‍ രാജ് (35) ആ ണ് മര്‍ദ്ദനമേറ്റത്.ഇന്ന് ഡ്യൂട്ടിക്കിടെ രോഗികളെ പരിശോധിക്കുകയായിരുന്ന
സഹ ഡോക്ടറോട് ചിലര്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോഴാണ് ജീപ്പിലെത്തിയ സംഘം മര്‍ദിച്ചതെന്നാണ് പരാതി. നിലവില്‍ മറ്റ് രോഗാവസ്ഥയുള്ളയാള് ഡോ.ജിതിന്‍ . കൈക്കും മറ്റും പരിക്കേറ്റ ഇദ്ദേഹം നിലവില്‍ ചികിത്സയിലാണ്. കൈക്ക് പൊട്ടലേറ്റതായി പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ മര്‍ദന ദൃശ്യം സി സി ടി വി യിലും, ഡോക്ടറുടെ മൊബൈല്‍ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
