OPEN NEWSER

Wednesday 10. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു.

  • Mananthavadi
10 Jun 2026

കാട്ടിക്കുളം:കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തായി പണിയെക്കുകയായിരുന്ന  രാജുവിനെ കാട്ടാന തട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു. തലയ്ക്ക് പരിക്കേല്‍ക്കുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത രാജുവിനെ വനം വകുപ്പിന്റെ വാഹനത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ എക്‌സ് റേയടക്കമുള്ള പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പുതിയ നിരക്ക് ഇന്നുമുതല്‍
  • മൂന്ന് പാലത്ത് വീണ്ടും പുലി കൂട്ടില്‍ കെട്ടിയ ആടിനെ ആക്രമിച്ച് കൊന്നു
  • സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
  • ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു
  • മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍
  • ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 58 പേര്‍
  • മഴ തുടരും; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത
  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show