OPEN NEWSER

Tuesday 09. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

  • Kalpetta
09 Jun 2026

കമ്പളക്കാട്: മൊബൈല്‍ഷോപ്പില്‍ രാത്രി ഓട് പൊളിച്ച് അകത്തുകയറി ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ത്ധാര്‍ഘണ്ട്, ബദല്‍പൂര്‍ സ്വദേശി മെഹബൂബ അന്‍സാരി (25) യെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. കമ്പളക്കാട് ടൗണിലുള്ള 4ജി വേള്‍ഡിലാണ് ഫെബ്രുവരി ഒന്നിന് രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഓടും സീലിങും പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും, 2500 രൂപയുടെ സ്മാര്‍ട്ട് വാച്ചും, 80000 രൂപയും കവര്‍ന്നു. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തുകയും പ്രാഥമിക തെളിവ് ശേഖരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് ജിഷ്ണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ ആദര്‍ശ്, സിറാജുദ്ദീന്‍, ശിഹാബ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പികൂടിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു
  • മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍
  • വയനാട്ടില്‍ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
  • മഴ തുടരും; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത
  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
  • ദേശീയ സെന്‍സസ്; വയനാട് ജില്ലയില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനത്തിന് നാളെ തുടക്കമാകും.
  • വയനാട്ടില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി നാളെ വയനാട്ടില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാടകവീടിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി; 12,000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പും, കാറില്‍ നിന്നും ഒരു ചാക്ക് പുകയില ഉത്പ്പ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show