കൂട്ടില്‍ കെട്ടിയ ആടിനെ പുലി കൊന്നു
പുല്‍പ്പള്ളി: വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ ആടിനെ പുലി ആക്രമിച്ച് കൊന്നു. മൂന്നു പാലം പുളിമൂട്ടില്‍ ബെന്നിയുടെ ആടുകളെയാണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന ആടുകളെ പുലിയാണ് ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പാടിച്ചിറയില്‍ കൂട്ടില്‍ കെട്ടിയ വളര്‍ത്തുനായയെ പുലി ആക്രമിച്ച് കൊന്നിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
