OPEN NEWSER

Wednesday 10. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

  • Kalpetta
09 Jun 2026

കല്‍പ്പറ്റ: പാചകവാതക, ഇന്ധനവില വര്‍ധിപ്പിച്ച് ജനജീവിതം ദുരതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയിലും വിഷയത്തില്‍ ഇടപെടാത്ത സംസ്ഥാന സര്‍ക്കാരിന്റെ  നിലപാടിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണ കമ്പികള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആരോപിച്ചു.

മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 7.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 29 രൂപയാണ് കഴിഞ്ഞദിവസം കൂട്ടിയത്. നാലുമാസത്തിനിടെ 89 രൂപ വര്‍ധിപ്പിച്ചു.  നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെകൂടി.  വിലവര്‍ധനയില്‍ ലഭ്യമാകുന്ന അധികനികുതി ഉപേക്ഷിച്ച് വിലക്കയറ്റത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. ഇ!ൗ വിഷയങ്ങളെല്ലാം ഉയര്‍ത്തിയായിരുന്നു മഹിളകളുടെ സമരം.


മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജി ബീന അധ്യക്ഷയായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രുഗ്മിണി സുബ്രഹ്മണ്യന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ പി കുഞ്ഞുമോള്‍, എല്‍സി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബീനാ വിജയന്‍ സ്വാഗതവും പി വി ഏലിയാമ്മ നന്ദിയും പറഞ്ഞു. 


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫോട്ടോഗ്രഫി, വീഡിയോഗ്രഫി പുതിയ നിരക്ക് ഇന്നുമുതല്‍
  • മൂന്ന് പാലത്ത് വീണ്ടും പുലി കൂട്ടില്‍ കെട്ടിയ ആടിനെ ആക്രമിച്ച് കൊന്നു
  • സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
  • ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു
  • മൊബൈല്‍ഷോപ്പില്‍ മോഷണം; ഫോണും സ്മാര്‍ട്ട് വാച്ചും പണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍
  • ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 58 പേര്‍
  • മഴ തുടരും; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത
  • ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി
  • ഷിഗെല്ല രോഗബാധ ; വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു
  • മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥലംമാറ്റം റദ്ദുചെയ്യണം: കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show