OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദ്യ വിനോദ യാത്രാനുഭവത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍.

  • Kalpetta
07 Jun 2026

കാവുംമന്ദം: തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ ഓര്‍മ്മകള്‍ സമ്മാനിച്ച് തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാര്‍ഡിലെ തൊഴിലാളികള്‍ക്കുവേണ്ടി സംഘടിപ്പിച്ച അകലാപ്പുഴ വിനോദയാത്ര ശ്രദ്ധേയമായി. ഇതുവരെ കടല്‍ കാണാത്തവരും ബോട്ട് യാത്ര ചെയ്യാത്തവരും ചുരം പോലും ഇറങ്ങാത്തവരുമായ നിരവധി തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളാണ് വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഈ യാത്രയുടെ ഭാഗമായത്.
ആട്ടവും പാട്ടും കളികളും തമാശകളും നിറഞ്ഞ യാത്രയില്‍ പങ്കെടുത്തവര്‍ അകലാപ്പുഴയുടെ മനോഹരമായ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ചു. കായലിന്റെ ഓളങ്ങളിലൂടെ നടത്തിയ ബോട്ട് സവാരി പലര്‍ക്കും ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. 

 യാത്രയുടെ ഭാഗമായി സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് സന്ദര്‍ശിച്ച സംഘം കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളും കരകൗശല വൈദഗ്ധ്യങ്ങളും അടുത്തറിഞ്ഞു. ഒടുവില്‍ ബീച്ചിലെത്തിയ തൊഴിലാളികള്‍ തിരമാലകളോടൊപ്പം മണല്‍പരപ്പില്‍ സമയം ചെലവഴിച്ചും ഐസ്‌ക്രീമിന്റെ മധുരം നുണഞ്ഞും സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചു. സമയാസമയങ്ങളില്‍  വയറും മനസ്സും നിറയുന്ന വിഭവസമൃദ്ധമായ ഭക്ഷണവും വിനോദയാത്രയുടെ മാറ്റുകൂട്ടി. ഓരോരുത്തരുടെയും മനസ്സില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഈ യാത്ര, തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിതത്തില്‍ പുതുമയും ഉല്ലാസവും പകര്‍ന്ന ഒരു അനുഭവമായി മാറി. യാത്രയില്‍ പങ്കെടുത്ത തൊഴിലുറപ്പ് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും മേറ്റുമാരും അടക്കമുള്ളവരുടെ  മുഖത്തെ സന്തോഷവും സംതൃപ്തിയും യാത്രയുടെ വിജയത്തിന് തെളിവായി മാറി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുണ്ടക്കൈ ദുരന്തം: മൈക്രോ പ്ലാനില്‍ ഫേസ് വണ്ണിലെ എല്ലാവരെയും ഉള്‍പ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നല്‍കും: മന്ത്രി ടി. സിദ്ദീഖ്
  • വയനാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മണ്ണെടുപ്പിന് വിലക്ക് തുടരും
  • മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • പുരയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ പിടിയില്‍
  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show