വയനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി ടി.സിദ്ദീഖ്
കല്‍പ്പറ്റ: ചുരത്തിലെ യാത്രാക്ലേശത്തിന് ധ്രുതഗതിയില്‍ പരിഹാരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണം വേഗത്തിലാക്കും. ചിപ്പിലിത്തോട് ബദല്‍ റോഡ്, പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത എന്നിവ സാധ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ടി.യു. ടവറില്‍ നടന്ന റീസ്‌റ്റോറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ മെച്ചപ്പെടുത്തുമെന്നും കല്‍പ്പറ്റ ജനറല്‍ ആശുപത്രി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മുസ്‌ലിം ജമാഅത്ത് മന്ത്രിക്ക് നിവേദനം നല്‍കി.കെ.ഒ. അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ്.ശറഫുദ്ദീന്‍, അലി മുസ്ലിയാര്‍ വെട്ടത്തൂര്‍, ബഷീര്‍ സഅദി, ബഷീര്‍ കുഴിനിലം, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, ലത്വീഫ് കാക്കവയല്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ:കല്‍പ്പറ്റ ടി.യു. ടവറില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തിയ റീസ്‌റ്റോറ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
