OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണം: കെഎസ്‌കെടിയു

  • Kalpetta
07 Jun 2026

കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നല്‍കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
വയനാട്ടിലെ 241 പേര്‍ അടക്കം മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. പിണറായി സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചതിലൂടെ
ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ സാധിച്ചു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനായി. ടിടിസിയും ബി എഡും കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും  പട്ടികവര്‍ഗ വിഭാഗത്തെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയും ചെയ്തു. ഇവരെ പിരിച്ചുവിട്ട് ഏതു തരത്തിലുള്ള  പുതുയുഗമാണ് യുഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തകര്‍ക്കുന്നതാണ് നടപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകര്‍ക്കുന്ന യുഡിഎഫ് നയം തിരുത്തണം. പിരിച്ചുവിട്ട മുഴുവന്‍ അധ്യാപകരെയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും പട്ടികവര്‍ഗ മേഖലയുടെ വിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. 


ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി കെ ശശീന്ദ്രന്‍, എം ഡി സെബാസ്റ്റ്യന്‍, ബീനാ രതീഷ് എന്നിവര്‍ സംസാരിച്ചു. വി വി രാജന്‍ സ്വാഗതവും വി ബാവ നന്ദിയും പറഞ്ഞു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show