പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുയര്‍ത്തി എല്‍.ഇ.പി പരിസ്ഥിതി വിചാരം; ഹരിത രക്ഷ പുരസ്‌കാര സമര്‍പ്പണവും നടത്തി
കല്‍പ്പറ്റ: മുസ്‌ലിം ലീഗിന്റെ പരിസ്ഥിതി സംഘടനയായ ലീഗ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ (എല്‍.ഇ.പി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ വള്ളിത്തോട്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പരിസ്ഥിതി വിചാരവും ഹരിത രക്ഷ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു. മുണ്ടക്കൈ ചൂരല്‍ മല പ്രദേശത്ത് നടന്ന പ്രകൃതി ദുരന്തത്തില്‍ ദുരിത ബാധിതരുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറ് പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിസ്ഥിതി വിചാരം എല്‍.ഇ.പി സംസ്ഥാന പ്രസിഡന്റ് കെ.എന്‍.എ. ഖാദര്‍ എക്‌സ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, മാലിന്യം, മരം മുറി. മണ്ണിന്റെ ഘടനാമാറ്റം, സുഖ സൗകര്യങള്‍ക്ക് വേണ്ടിയുള്ള വയല്‍ നികത്തല്‍ , തുടങ്ങി വയനാടിന്റെ തനത് ഭൂപ്രകൃതിയും പരിസ്ഥിതി സന്തുലിതാവസ്ഥയും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുവെന്നും, ജില്ല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളും സ്വീകരിക്കേണ്ട നയപരമായ ഇടപെടലുകളും സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹൃദ വികസന സമീപനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പങ്കെടുത്ത പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും പേര, സപ്പോട്ട, ഞാവല്‍, മാവ്, റമ്പൂട്ടാന്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്തു.
എല്‍.ഇ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം കരുവമ്പലം മുഖ്യപ്രഭാഷണം നടത്തി.ബാലിക അമീന അസീന്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, പരിസ്ഥിതി പ്രവര്‍ത്തകരായ പൗലോസ് ബത്തേരി, ഫാദര്‍ ജോസഫ് , നെഹ്‌ല ഫാത്തിമ,അസ്സ റൈഖ, മുഫീദ തെസ്‌നി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത 1000 മല്ലിക മാവിന്‍ തൈകളില്‍ മാതൃകാപരമായി പരിപാലനം നടത്തിയ അര്‍ഷാദ് ചെറ്റപ്പാലത്തിനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രില്ലിന്‍കോയ്ക്കും ഹരിത രക്ഷ പുരസ്‌കാരം സമ്മാനിച്ചു.
എല്‍.ഇ.പി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഹുസൈന്‍ കുഴിനിലം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, സി. കുഞ്ഞബ്ദുള്ള, അസൈനാര്‍ വി., അബ്ദുള്ള മാടക്കര, എം. മുഹമ്മദ് ബഷീര്‍, എം.എ. അസൈനാര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, ജനറല്‍ സെക്രട്ടറി ഫസല്‍ സി.എച്ച്., യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്‌നി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, എല്‍.ഇ.പി ഭാരവാഹികളായ പി. ഉസ്മാന്‍, ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ഷാനവാസ് എ കെ , നാസര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
