ദ്വാരക സേക്രഡ് ഹാര്‍ട്ട് വിജയോത്സവം നടത്തി
ദ്വാരക: പ്ലസ് ടു പരീക്ഷയില്‍ 76 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നേടി, എ പ്ലസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ച ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിജയോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഉഷാ വിജയന്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളാണ് സമൂഹത്തിന്റെ യഥാര്‍ഥ സമ്പത്തെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉഷാ വിജയന്‍ അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സന്തോഷ് തെക്കേയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.ഷൈമ ടി.ബെന്നി സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ എം.എല്‍.എ ഉഷാ വിജയനെ റവ. ഫാ. സെബാസ്റ്റ്യന്‍ പീക്കുന്നേല്‍ ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തിയ അനീന ശിവാനി, കൊമേഴ്‌സ് വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമതെത്തിയ ഫിദ ഇബ്രായി, ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ സ്‌കൂളില്‍ ഒന്നാമതെത്തിയ കീര്‍ത്തന ഇ എന്നിവരെ പ്രത്യേകം അനുമോദിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരങ്ങളും അനുമോദനങ്ങളും വിതരണം ചെയ്തു. ഗഋഅങ പരീക്ഷയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജില്‍സണ്‍ തൂപ്പുങ്കര, വൈസ് പ്രിന്‍സിപ്പല്‍ ശ്രീ. ബിനു ജെയിംസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. മമ്മൂട്ടി തോക്കന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
സ്റ്റാഫ് സെക്രട്ടറി അജീഷ് ജോസഫ് നന്ദി രേഖപ്പെടുത്തി. സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ, എം.പി.ടി.എ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത്.
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എ പ്ലസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന സ്ഥാപനമാണ് ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
