OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിവിരുദ്ധ സെമിനാറും പ്രതിഭകളെ ആദരിക്കലും നടത്തി

  • Mananthavadi
06 Jun 2026

എടക്കല്‍: കുടുംബശ്രീ എ.ഡി.എസ്. പൊതുസഭയോടനുബന്ധിച്ച് എ.ഡി.എസ്, സി.ഡി.എസ്,കുടുംബശ്രീ അംഗങ്ങള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടക്കല്‍ ഗവ.യു.പി.സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍, എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം 'ബോധപൂര്‍വ്വം: ലഹരിക്കെതിരെ ജാഗ്രതയോടെ കുടുംബങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നയിച്ചു. ലഹരിയെന്ന വിപത്തിനെ കുടുംബങ്ങളില്‍ നിന്ന് തന്നെ പ്രതിരോധിക്കാന്‍ സ്ത്രീശക്തിക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്ലോക്ക് മെമ്പര്‍ യശോദാ ബാലകൃഷ്ണന്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.ഡി.എസ്.പ്രസിഡന്റ് മിനി ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.എസ്.എക്‌സിക്യൂട്ടീവ് അംഗം ധന്യ സുമേഷ് സ്വാഗതം ആശംസിച്ചു.ചടങ്ങില്‍ വെച്ച് പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രതിഭകളെ ആദരിച്ചു.


എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും, എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും പ്രത്യേകം അനുമോദിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ ഷീന ഷാജി,സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഇ.സി.സുഷമ പ്രതീപ്, സി.ഡി.എസ്.അംഗം ഗീത സത്യനാഥന്‍,ഷിഭില ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എ.ഡി.എസ്.എക്‌സിക്യൂട്ടീവ് അംഗം സൂര്യ സജിത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. എ.ഡി.എസ്,സി.ഡി.എസ് ഭാരവാഹികളും നിരവധി കുടുംബശ്രീ അംഗങ്ങളും പൊതുസഭയില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show