വനം വകുപ്പ് നല്‍കുന്ന ഇന്‍ഷൂറന്‍സ് തുക കൈമാറി
മാനന്തവാടി: വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഗോത്ര വിഭാഗ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വനം വകുപ്പ് നല്‍കുന്ന ഇന്‍ഷൂറന്‍സ് തുകയായ ഒരു ലക്ഷം രൂപ മാനന്തവാടി പഞ്ചാരക്കൊല്ലി തറാട്ട് രാധയുടെ കുടുംബത്തിന് നല്‍കി. നഗരസഭ ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ കുടുംബാഗങ്ങള്‍ക്ക് ചെക്ക് കൈമാറി, കൗണ്‍സിലര്‍മാരായ കെ.വി ജുബൈര്‍, വി.ആര്‍ പ്രവീജ്, ഉഷാ കേളു, ശിവന്‍, പ്രദീപന്‍, മുന്‍ കൗണ്‍സിലര്‍ പാത്തുമ്മ ടീച്ചര്‍, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ എസ് രഞ്ജിത്ത് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ മുകുന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
