OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.

  • S.Batheri
06 Jun 2026

പുല്‍പ്പള്ളി: പാടിച്ചിറയിലെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് നിവേദനം നല്‍കി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് 12 വര്‍ഷം മുന്‍പ് പാടിച്ചിറയില്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. എന്നാല്‍ അസൗകര്യങ്ങളുടെ പേരുപറഞ്ഞ് ഇവിടെ നിന്നും ഓഫീസ് മാറ്റാന്‍ ശ്രമം നടന്നപ്പോള്‍ സര്‍വകക്ഷി നേതാക്കളും ജനപ്രതിനിധികളും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അവര്‍ നിര്‍ദേശിച്ച പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടം നിര്‍മിച്ച് വാടകയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും ചില ജീവനക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഓഫീസ് ഇവിടെ നിന്നും മാറ്റാന്‍ ശ്രമം നടക്കുകയാണെന്നാണ് ആരോപണം. വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഓഫീസ് പാടിച്ചിറയില്‍ നിന്നും മാറ്റില്ലെന്ന് ഉറപ്പ് ലഭിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show