ചൈന അതിര്‍ത്തിയിലെ മാരത്തണ്‍: തോമസ് പള്ളിത്താഴത്തിന് സ്വര്‍ണ്ണ മെഡല്‍
ദ്വാരക: ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐടിബിപി) ഉത്തരാഖണ്ഡ് സര്‍ക്കാരും സംയുക്തമായി ചൈന അതിര്‍ത്തിക്ക് സമീപം സംഘടിപ്പിച്ച 'നിതി എക്‌സ്ട്രീം അള്‍ട്രാ റണ്‍' ഫുള്‍ മാരത്തണില്‍ (42 കി.മീ) തിളക്കമാര്‍ന്ന വിജയവുമായി മലയാളി താരം. 60 വയസ്സിന് മുകളിലുള്ളവരുടെ (60+) കാറ്റഗറിയില്‍ ദ്വാരക സ്വദേശിയായ തോമസ് പള്ളിത്താഴത്താണ് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. മേയ് 31ന് ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 45 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹിമാലയന്‍ മലനിരകളിലായിരുന്നു കഠിനമായ ഈ ഓട്ടമത്സരം നടന്നത്. പ്രതികൂല കാലാവസ്ഥയോടും ദുര്‍ഘടമായ പാതകളോടും പോരാടി 4 മണിക്കൂര്‍ 29 സെക്കന്‍ഡ് കൊണ്ടാണ് തോമസ് 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്തത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വിജയം
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 11,000 അടി ഉയരത്തില്‍, മൈനസ് ഡിഗ്രി തണുപ്പിലും ഓക്‌സിജന്റെ അളവ് വളരെ കുറവുള്ളതുമായ അതീവ സങ്കീര്‍ണ്ണമായ സാഹചര്യത്തിലായിരുന്നു മത്സരം. ഈ കഠിനമായ ട്രാക്കില്‍ ഓടി സ്വര്‍ണ്ണം നേടുന്ന ആദ്യ മലയാളി തോമസ് പള്ളിത്താഴത്താ കാനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കൊപ്പം പ്രായത്തെ വെല്ലുന്ന കരുത്തുമായി തോമസ് നടത്തിയ ഈ പ്രകടനം കായിക കേരളത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
