ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്;അപകടത്തില്‍ യുവാവിന്റെ കൈപ്പത്തിയറ്റു

മീനങ്ങാടി ചൂതുപാറ തേക്കിന്‍കാട്ടില്‍ വിശ്വനാഥന്റെ മകന്‍ വിജേഷ് (32) നാണ് പരുക്കേറ്റത്.ഇന്ന് രാവിലെ 11.30 ഓടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ പരിസരത്ത് വെച്ച് വിജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന നാനോ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ വിജേഷിന്റെ ഇടത് കൈപ്പത്തിയറ്റുപോയി.കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജേഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍