OPEN NEWSER

Friday 29. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'വയോമിത്രച വയോജന പരിശീലന പരിപാടി സംഘടിപ്പിച്ചു

  • Mananthavadi
29 May 2026

തൃശ്ശിലേരി: ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശ്ശിലേരി അങ്കണവാടി പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ , ആയുഷ്ഗ്രാം പദ്ധതി, 'ഹര്‍ഷം' ആയുര്‍വേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃശ്ശിലേരി പകല്‍വീട്ടില്‍ വെച്ച് 'വയോമിത്ര' വയോജന പരിശീലന പരിപാടി സംഘടിപ്പിച്ചു. അങ്കണവാടി വര്‍ക്കര്‍  സുഷമ സ്വാഗതം ആശംസിച്ചു.വാര്‍ഡ് മെമ്പര്‍  പ്രമോദ് കെ.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് മെമ്പര്‍ വസന്തകൃഷ്ണന്‍ ടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഞ്ചിരിക്കൂട്ടം പ്രസിഡണ്ട് പി.വി സ്‌കറിയ, ജയപാലന്‍ മാസ്റ്റര്‍, സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സിജോ കുര്യാക്കോസ്, ഡോ.പ്രിന്‍സി മത്തായി, എംഎല്‍എസ്പി നഴ്‌സ്  ദീപ ജോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 


തുടര്‍ന്ന് നടന്ന വയോജന പരിപാടിയില്‍ ആയുഷ്ഗ്രാം യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ കുമാരി അശ്വതി വി. യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. മാനസിക ആരോഗ്യ പരിശീലനം,ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, ജീവിതശൈലി രോഗ സ്‌ക്രീനിങും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വയോജനങ്ങള്‍ക്കായി വിവിധതരം ഗെയിമുകളും ഔഷധ സസ്യ വിതരണവും നടത്തി. ആയുഷ്ഗ്രാം അറ്റന്‍ഡര്‍ ബിബിന്‍ പി.എഫും ഹര്‍ഷം അറ്റന്‍ഡര്‍ അഖില്‍ പി.ഡിയും   പരിപാടിയ്ക്ക് നേതൃത്വം നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show