പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വിശ്വനാഥന്‍ പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഗിരീഷ് കല്‍പറ്റ അധ്യക്ഷനായി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ, കെ സുഗതന്‍, ടി മണി, വി.എ ബഷീര്‍, സി.കെ സുരേന്ദ്രന്‍, ഒ.പി ചന്ദ്രമോഹന്‍, സി.എം അഹമ്മദ്, എന്‍.പി ബാപ്പു, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
