മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 195 മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ കോഴിക്കോട് കരുവന്‍പൊയില്‍ സ്വദേശി ചെമ്പട്ടന്‍ കണ്ടിയില്‍ സിദ്ദിഖ് (41) ആണ് അറസ്റ്റില്‍ ആയത്. കേസില്‍ മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു.കേസില്‍ പിടിയിലായ വിദേശ പൗരനുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഇയാള്‍. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ എന്‍ ബൈജുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം ജെ, പ്രിവന്റ് ഓഫീസര്‍ (ഗ്രേഡ്) ശ്രീജ മോള്‍ പി.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഷാദ് പി.എസ്, ബേസില്‍ സി.എം, വീരാന്‍ കോയ എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
