OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വേനല്‍ മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് ആശങ്കയ്ക്കിടയാക്കുന്നു

  • S.Batheri
15 May 2026

പുല്‍പ്പള്ളി: പുല്‍പ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസായ കബനിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത്. കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് കാരണം. വയനാട്ടില്‍ തുടര്‍ച്ചയായി വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ബീച്ചനഹള്ളി ഡാമില്‍ നിന്നും വെള്ളം തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്. വേനല്‍മഴ മാറിയാല്‍ കബനി നദിയില്‍ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ കബനി കുടിവെള്ള പദ്ധതി ദോഷകരമാകുമെന്ന ആശങ്കയിലാണ്.പ്രതിദിനം 40 ലക്ഷം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലേയ്ക്ക് ജലവിതരണത്തിനായി എടുക്കുന്നത്.


 രണ്ട് പഞ്ചായത്തുകളിലുമായി 8000 കണക്ഷനുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ മുള്ളന്‍കൊല്ലിയില്‍ അടുത്തിടെ 650 കണക്ഷന്‍ നല്‍കി. പുല്‍പ്പള്ളിയില്‍ ആയിരത്തിലധികം കണക്ഷന്‍ നല്‍കാനുമുണ്ട്. വേനല്‍ കനത്തതോടെ വെള്ളത്തിനു ചെലവേറി ഗാര്‍ഹിക കണക്ഷനുള്ളവര്‍ അത്യാവശ്യം പച്ചക്കറി നനയ്ക്കാന്‍ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. സ്വന്തമായി കിണറുള്ളവരും വേനലില്‍ കിണറുകള്‍ വറ്റുന്നതിനാല്‍ ജലകണക്ഷനെടുത്തിട്ടുണ്ട്. വേനല്‍മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show