OPEN NEWSER

Thursday 28. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍ യൂണിറ്റുുമായി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍

  • Mananthavadi
12 May 2026

മാനന്തവാടി: വയനാട് ഗവ.എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗശൂന്യമായ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് സാഫ്രണ്‍ (കുങ്കുമപ്പൂവ്) ഉള്‍പ്പെടെയുള്ള വിലമതിക്കുന്ന വിളകള്‍ വളര്‍ത്തുന്നതിനുള്ള നവീന സ്മാര്‍ട്ട് കൃഷി സംവിധാനം വികസിപ്പിച്ചു. ഈ സംവിധാനത്തില്‍ പി എച്ച് മൂല്യം, താപനില, ഈര്‍പ്പം, ജലസേചനം, പോഷകവിതരണം തുടങ്ങിയ ഘടകങ്ങള്‍ മുഴുവനായും സ്വയമേവ നിയന്ത്രിക്കപ്പെടുകയും മൊബൈല്‍ ആപ്പ് വഴി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. പരീക്ഷണവും ഗവേഷണവും ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി ചെറുതും വലുതുമായ തോതില്‍ കൃഷി നടത്തുന്നതിനും മനുഷ്യശ്രമം കുറയ്ക്കുന്നതിനും ജലനഷ്ടം കുറയ്ക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനും സഹായകരമാണ്. കാലാവസ്ഥ ആശ്രയമില്ലാത്ത ഇന്‍ഡോര്‍ കൃഷിക്ക് പ്രചോദനമായ ഈ ആശയം നഗരകൃഷിക്കും ഭാവിയിലെ സ്മാര്‍ട്ട് കാര്‍ഷിക രീതികള്‍ക്കും വഴിതെളിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ  നവീന കൃഷി രീതി രൂപപ്പെടുത്തിയെടുക്കാന്‍ സഹായകരമാവും. ഇതിന്റെ നിര്‍മ്മാണം, രൂപകല്‍പ്പന തുടങ്ങി മുഴുവന്‍ കാര്യങ്ങളും വയനാട് ഗവഎഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലാബില്‍  അസി പ്രൊഫസര്‍ വിപിന്‍ ചമ്പാടന്‍ന്റെ നേതൃത്വത്തില്‍ നാലാംവര്‍ഷ   വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ഥ് എം, അതുല്‍ പി, സഫദ്ര്‍ ഇര്‍ഫാന്‍, രേവന്ത് അരവിന്ദ് എന്നിവരാണ് നിര്‍വഹിച്ചത്.

ചിത്രം : വയനാട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show