ജില്ലാപഞ്ചായത്ത് പട്ടികവര്‍ഗ കലാ സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി
കല്‍പ്പറ്റ: 2025-26 വര്‍ഷത്തെ ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നാല് പട്ടികവര്‍ഗ കലാ സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. മുണ്ടേരി പ്രീ – മെട്രിക് ഹോസ്റ്റലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗിരിജ കൃഷ്ണന്‍, സല്‍മ മോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്‌നി, നസീമ, കമല രാമന്‍, ബീന സജി, സുനില്‍ കുമാര്‍, കല്‍പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ഒ സരോജിനി, രവി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി പ്രമോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.എന്‍ സുനില്‍, സി വിനിഷ, എസ്.എസ് രജനികാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
