OPEN NEWSER

Thursday 28. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴക്കാലപൂര്‍വ ശുചീകരണം: കൊളഗപ്പാറ മുതല്‍ വടുവന്‍ചാല്‍ വരെ ശുചീകരണം നടത്തി

  • S.Batheri
11 May 2026

അമ്പലവയല്‍: മഴക്കാലം എത്തുന്നതിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്തി. കൊളഗപ്പാറ മുതല്‍ വടുവന്‍ചാല്‍ വരെയുള്ള പ്രദേശങ്ങളിലാണ് ശുചീകരണം നടന്നത്. വിവിധ മേഖലകളില്‍ നിന്നായി നാനൂറിലധികം ആളുകള്‍ പങ്കെടുത്ത ശുചീകരണ യജ്ഞം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ന് രാവിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.സി. കൃഷ്ണകുമാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചടങ്ങില്‍ ശുചിത്വ സന്ദേശം നല്‍കി.

വൈസ് പ്രസിഡന്റ് ബീന അബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷഫീക്, ബാബു, ജിജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് മെമ്പര്‍മാരും ചടങ്ങില്‍ പൂര്‍ണ്ണസമയം സന്നിഹിതരായിരുന്നു. ആരോഗ്യ വിഭാഗം എച്ച്.ഐ രാജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് എച്ച് ഐ  ഉണ്ണി കണ്ണന്‍ ആര്‍ എന്നിവര്‍  ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍.വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റ്.കുടുംബശ്രീ, എ.ഡി.എസ് (അഉട), സി.ഡി.എസ് (ഇഉട) പ്രവര്‍ത്തകര്‍.ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആയമാര്‍.ഹരിതകര്‍മ്മ സേന, ആര്‍.ആര്‍.ടി (ഞഞഠ) അംഗങ്ങള്‍.എന്‍.എസ്.എസ് (ചടട) വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍.രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ എന്നിങ്ങനെ  സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സജീവമായി പങ്കെടുത്തു.
നാല്പതോളം കേന്ദ്രങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മഴക്കാലപൂര്‍വ ശുചീകരണം വന്‍ വിജയകരമായി പൂര്‍ത്തിയാക്കി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം എച്ച്.ഐ നന്ദി രേഖപ്പെടുത്തിയതോടെ പ്രോഗ്രാം അവസാനിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show