കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമലവീട്ടില്‍ വിഷ്ണുകുമാറിനാണ് (45) പരിക്കേറ്റത്. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് വിഷ്ണുവിന്റെ വീടുള്ളത്.വനം വകുപ്പ് ജീവനക്കാരനായ വിഷ്ണുവിനെ
വീടിനു സമീപത്തു വച്ചായിരുന്നു കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ് കിടന്ന വിഷ്ണുവിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
