ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയം വായനകളരി സംഘടിപ്പിച്ചു
മാനന്തവാടി: ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ബാലവേദി കുട്ടികള്‍ക്കായി വായനകളരി സംഘടിപ്പിച്ചു. വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി നാടിന്റെ സാംസ്‌കാരിക കൂട്ടായ്മയായി മാറി.
മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ വായനകളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വായന ശീലം കുട്ടികളില്‍ അറിവിനൊപ്പം ചിന്താശേഷിയും വളര്‍ത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. ജോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് കുന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ സജ്‌ന ടീച്ചര്‍, താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് എ.വി. മാത്യൂ മാസ്റ്റര്‍, വായനശാല പ്രസിഡന്റ് കെ.ടി. വിനു, പി. രാജന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വായനകളരിയുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി കെ.പി. പോള്‍ സ്വാഗതവും അനിത വി.കെ. നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും വായനശാല പ്രവര്‍ത്തകരും വായനകളരിയില്‍ സജീവമായി പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
