55 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
മാനന്തവാടി: മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസര്‍ രഞ്ജിത്ത് സി.കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വരയാല്‍ എടമന കോളി മൊട്ടമ്മല്‍ വീട്ടില്‍ ബിനു പി.എ (37) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ 55 ലിറ്റര്‍ ചാരായമാണ് കണ്ടെടുത്തത്. വിറക്പുരയില്‍ കന്നാസുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. പരിശേധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അനൂപ്.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ടി.ജി, വിജേഷ് കുമാര്‍.പി ,ജോബിഷ് കെ.യു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അതുല്യ റോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അമീര്‍ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
