OPEN NEWSER

Friday 17. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളിയില്‍ വീടുകളില്‍ വീണ്ടും മോഷണ ശ്രമം.

  • S.Batheri
07 Apr 2026

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന് വീണ്ടും മോഷണ ശ്രമം. ലയണ്‍സ് ക്ലബ്ബിന് സമീപം ആലുംമൂട്ടില്‍ ഡോ.റീത്താ റോയിയുടെ വീട്ടിലും മച്ചിക്കുളം ഫക്രുദീന്റെ വീട്ടിലും തെക്കേപ്പീടികയില്‍ അര്‍ഷാദിന്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവെത്തിയത്. ഡോ.റീത്തയുടെ വീടിന്റെ ടെറസില്‍നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡോക്‌റെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വീടിന്  സമീപമെത്തിയതോടെ മോഷ്ടാവ് ഓടിരക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവിടെ നിന്നും നാല് വീടുകള്‍ ആകലെയുള്ള ഫക്രുദീന്റെ വീട്ടിന്റെ ടെറസിന് സമീപത്തുനിന്നും മോഷ്ടാവ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ അര്‍ഷാദിന്റെ വീടിന്റെ മുറ്റത്ത് മോഷ്ടാവിനെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 രാത്രി എട്ടു മണിയോടെ ഇവരുടെ വീടിന് സമീപത്തെ ടവറിന് സമീപം ഒരാളെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് പ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവിടെനിന്നും 200 മീറ്റര്‍മാറിയാണ് കഴിഞ്ഞ ദിവസം മുസ്ല്യാരകത്ത് ഹക്കീമിന്റെ വീട്ടില്‍ മോഷണം നടന്നത്. ഇവിടെ ഉറങ്ങിക്കിടന്ന ഒരുവയസ് പ്രായമുള്ള കുഞ്ഞിന്റെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയിരുന്നു. ഇതിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ നാലു വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതില്‍  രണ്ടു വീടുകളില്‍നിന്നും സ്വര്‍ണവും പണവും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • പോക്‌സോ കേസ്; യുവാവ് റിമാന്‍ഡില്‍
  • അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി.
  • ഗുണ്ടല്‍പേട്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
  • ജലാശയങ്ങളില്‍ ജാഗ്രത വേണം; അവധിക്കാല മുന്നറിയിപ്പുമായി വയനാട് പോലീസ്
  • വിഷുവിപണി ഉണര്‍ന്നു; കൃഷ്ണവിഗ്രഹങ്ങള്‍ക്കും പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ക്കും വന്‍ ഡിമാന്റ്
  • ചൂട് ഉയരുന്നു; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show