ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വാഹനം മറിഞ്ഞു
അഞ്ചുകുന്ന്: കരണി സെന്റ് ജൂഡ് ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയുടെ ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മഹിന്ദ്ര ഗുഡ്‌സ് വാഹനമാണ് ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് റോഡില്‍ മറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകള്‍ റോഡില്‍ ചിതറി തെറിച്ചതിനാല്‍ കുറച്ചു നേരം ഗതാഗത തടസ്സം നേരിട്ടു. വാഹനത്തിലുണ്ടായിരുന്ന കരണി സ്വദേശി വിനോദ് 42 നെ നിസാര പരിക്കു മായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഏജന്‍സിയില്‍ നിന്നും പകരം വാഹനം വന്ന് ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി കയറ്റി പോയി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
