തോട്ടം തൊഴിലാളികളെ കേരള സര്‍ക്കാര്‍ വഞ്ചിച്ചു: ബിഎംഎസ്
കല്‍പ്പറ്റ: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിച്ച് മാര്‍ച്ച് 7 ന് പിഎല്‍സിയില്‍ ഉണ്ടാക്കിയ കരാര്‍ തൊഴിലാളി വഞ്ചനാപരമെന്ന് ബി.എം.എസ്. കരാറില്‍ ബിഎംഎസ് അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ഒപ്പ് വെച്ചില്ലെന്നും നിയമസഭാ തെരെണ്ടെടുപ്പ് മുന്നില്‍കണ്ട് അടിസ്ഥാന ശമ്പളത്തില്‍ തുച്ഛമായ 43 രൂപയും 5 രൂപ പാരിതോഷികവും പ്രഖ്യപിച്ച് വിഷയത്തില്‍ നിന്ന് തടിതപ്പുകയാണ് സര്‍ക്കാര്‍ ചെയ്‌തെന്നും ബിഎംഎസ് വയനാട് ജില്ല സെക്രട്ടറി സന്തോഷ് കുമാര്‍ കെ ആരോപിച്ചു. മിനിമം വേതം 700 രൂപയാക്കണമെന്ന കേരളാ സര്‍ക്കാരിന്റെ നയം അട്ടിമറിക്കപ്പെട്ടു. ഈ നടപടിയാല്‍ തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
2026 ജനുവരി മുതല്‍ നല്‍കേണ്ട മുന്‍കാല പ്രാബല്യം ഒഴിവാക്കി. ഏപ്രില്‍ മുതല്‍ പ്രാപ് ല്യത്തില്‍ വരുന്ന തീരുമാനം തോട്ടം ഉമകളെ സഹായിക്കാനാണ്. പതിനാല് വര്‍ഷത്തിലധികമായി മറ്റാനുകൂല്യങ്ങളൊന്നും വര്‍ദ്ധിപ്പിച്ചിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ച് പണിമുടക്കക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഈ വേതന പരിഷ്‌കരണം അംഗീകരിക്കുകയില്ലെന്നും ബി എം എസ് വയനാട് എസ്‌റ്റേറ്റ് മസ്ദൂര്‍ സംഘം അറിയിച്ചു. യോഗത്തില്‍ജില്ല പ്രസിഡന്റ് പി.എച്ച് പ്രസന്ന. കെ മോഹനന്‍, അഡ്വ.വവിത എസ്‌നായര്‍, പി.ആര്‍ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
