ശുചിത്വ മിഷന്‍ സ്വച്ഛ് സര്‍വേക്ഷന്‍; ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി.
മാനന്തവാടി: ശുചിത്വ മിഷന്‍ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി നഗരത്തിലെ സ്ഥാപനങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ബസ് സ്റ്റാന്‍ഡ് കംഫര്‍ട്ട് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ.ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ജോര്‍ജ്, ഡിവിഷന്‍ കൗണ്‍സിലര്‍ ഹംസ, ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീനിഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജു എന്നിവര്‍ സംസാരിച്ചു.
നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമായി ശുചിത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
