OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോജന സംഗമം നടത്തി

  • S.Batheri
06 Mar 2026


പുല്‍പ്പള്ളി: വണ്ടിക്കടവ് പഴശി പാര്‍ക്കില്‍ സ്‌നേഹതീരം വയോമിത്രം കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് സ്‌നേഹസംഗമം സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, വയനാട് ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം വകുപ്പ് വയനാട്, സാന്ത്വനം പെയിന്‍ & പാലിയേറ്റിവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
വയോജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യസംരക്ഷണം, സാമൂഹിക ഇടപെടല്‍, വിനോദം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിച്ച സംഗമത്തില്‍ 175 പേര്‍ പങ്കെടുത്തു. കലാപരിപാടികള്‍, അനുഭവപങ്കുവെപ്പ്, ബോധവല്‍ക്കരണ സെഷനുകള്‍ എന്നിവ അരങ്ങേറി. പങ്കെടുത്തവര്‍ക്ക് ആവേശവും പുതുമയുമേകിയ സംഗമം സൗഹൃദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു.


ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ ബിനേഷ്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീഷ ബെന്നി, സിനി ആന്റണി, റിന്‍സി ജോബിഷ്, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കലാ രാജ്, ഷൈജ മഗേഷ്, പ്രേംജി,  അഞ്ചു ബാബുരാജ്, ടൂറിസം ഡയറക്ടര്‍ ഷിജു വണ്ടന്നൂര്‍ ,
ഫാ: ഷാജി ചിറപുറത്ത്, ഫാ: ബിജു മാവറ, ഫാ. സജി ഇളയിടത്ത്, സണ്ണി തോട്ടപ്പിള്ളി, /ജര്‍സന്‍ ആന്റോ, സിസ്റ്റര്‍ അര്‍പ്പിത എന്നിവര്‍ സംഘാടകത്വത്തില്‍ സജീവ പങ്കാളികളായി. അപ്പച്ചന്‍ ചെറിയബനാട്ട്, അച്ചാമ്മ തൈക്കുട്ടത്തില്‍, ശ്രീനിവാസന്‍ സൗമ്യഭവന്‍, ടോമി തുണ്ടിയില്‍, ഫിലോ പൂത്തോട്ടാല്‍, ജോയ് നരിപ്പാറ തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിന് നേതൃത്വം നല്‍കി.
 സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തും ജീവിതജ്ഞാനവും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉറച്ച അടിത്തറയാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയോടെ, ഹൃദയം നിറഞ്ഞ ഓര്‍മ്മകളുമായി സംഗമം സമാപിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show