OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • Mananthavadi
02 Mar 2026

മാനന്തവാടി: സംസ്ഥാനത്തെ  പശ്ചാത്തല മേഖല  വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ  പനമരം പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനുംദേശീയ പാത  66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍  5550 കോടി രൂപയാണ് വകയിരുത്തിയത്.  600 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാത നിര്‍മ്മാണം നിലവില്‍ 500 കിലോ മീറ്ററിലെ പ്രവൃത്തി പൂര്‍ത്തിയാവുകയാണ്. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്ററുള്ള മലയോര ഹൈവേ കാര്‍ഷികടൂറിസം മേഖലക്ക് ഉണര്‍വേകുന്നതാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെറോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. അഞ്ചുവര്‍ഷത്തില്‍  നൂറു പാലങ്ങള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു 2021ല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് , നിലവില്‍ 150 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ലെവല്‍ ക്രോസില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍  വലിയ മുന്നേറ്റമാണ് ഉണ്ടായത്. പത്ത് റെയില്‍വെ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. നാല് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. മുപ്പതോളം റെയില്‍വെ  മേല്‍ പാലങ്ങളുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 150 ഓളം മേല്‍പ്പാലങ്ങളാണ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി  മുഖേന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പശ്ചാത്തല വികസനത്തിനായി  528 പദ്ധതികള്‍ക്കായി 46145 കോടി രൂപ അനുവദിച്ചു.  

 വയനാട്  കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്നതുരങ്കപാത നിര്‍മ്മാണം വികസനത്തിന്റെ കുതിപ്പാണെന്നും മന്ത്രി വ്യക്തമാക്കി.
പാലത്തോട്  ചേര്‍ന്നുള്ള അനുബന്ധ റോഡിന്റെ പ്രവര്‍ത്തി വേഗത്തില്‍ ആരംഭിക്കുമെന്നും  പഴയ പാലത്തിലൂടെയുള്ള സഞ്ചാരം അപകടത്തിന് സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കണമെന്നും മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.  പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി.എസ് ദിലീപ് കുമാര്‍, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കോവ, വാര്‍ഡ് അംഗം കെ. സുജാത, ചിന്നു സുധീഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. എസ് അജിത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ബി നിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show