OPEN NEWSER

Wednesday 25. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലൈഫ് മിഷന്‍; വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍

  • Kalpetta
24 Feb 2026

കല്‍പ്പറ്റ: സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27,707 വീടുകള്‍. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകളിലൂടെയാണ് സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ജില്ലയില്‍ 33,174 ഗുണഭോക്താക്കളാണ് ലൈഫ് ഭവന പദ്ധതി കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ 27,707 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. 5,467 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ഭൂ ഭവനരഹിതരായ എല്ലാവര്‍ക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഭൂരഹിതഭവനരഹിതര്‍ക്ക് വീട്, പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് ധനസഹായം എന്നിവ നല്‍കി ഉപജീവനമാര്‍ഗ്ഗവും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍, തോട്ടംപുറമ്പോക്ക് ഭൂമിയില്‍ കഴിയുന്നവര്‍, ഭൂമിയുള്ള ഭവനരഹിതര്‍ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കള്‍.

ലൈഫ് 2020 ഭവനരഹിത പട്ടികയിലുള്‍പ്പെട്ട 4365 പേരില്‍ 2565 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ലൈഫ് 2020 ഭൂരഹിതഭവനരഹിത വിഭാഗത്തില്‍ 91 പേരാണ് കരാര്‍ വെച്ചത്. ഇതില്‍ 72  വീടുകളുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ഇ.പി.ഇ.പി ഭവനരഹിത വിഭാഗത്തില്‍ 377 ഗുണഭോക്താക്കളില്‍ 286 ഉം, ഇ.പി.ഇ.പി ഭൂരഹിതഭവനരഹിതരില്‍ 116 പേരില്‍ 19 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. പി.എം.എ.വൈ (ജി) പദ്ധതിയില്‍ 3553 പേരാണ് ഗുണഭോക്താക്കള്‍ അതില്‍ 2333 പേരുടെ വീട് പൂര്‍ത്തിയായി. പി.എം.എ.വൈ (അര്‍ബന്‍) പദ്ധതിയില്‍ 5229 കരാറുകാരില്‍ 3908 ആളുകള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി. വകുപ്പ് മുഖേന 2827 പേര്‍ കരാറില്‍ ഏര്‍പ്പെടുകയും 2788 പേരുടെ വീടുകള്‍ പണി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയിനിന്റെ ഭാഗമായി മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, മാനന്തവാടി നഗരസഭകളില്‍ നിന്നായി 100.25 സെന്റ് ഭൂമി ലഭ്യമാവുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭവന നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാവുന്നതായും ലൈഫ് മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലൈഫ് മിഷന്‍; വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍
  • വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറന്‍സ് !
  • എക്‌സൈസ്-ഫോറസ്റ്റ് സംയുക്ത പരിശോധന; 40 ലിറ്റര്‍ വാഷ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
  • ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനം
  • സൈബര്‍ തട്ടിപ്പ്: മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ ് പ്രതി പിടിയില്‍
  • ബത്തേരിയില്‍ പ്രകൃതി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show