OPEN NEWSER

Wednesday 25. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനം

  • S.Batheri
22 Feb 2026

പുല്‍പ്പള്ളി : സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ സ്‌കൂളിന് മൂന്നാം സ്ഥാനം. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ.എസ് ആസിം ഇഷാന്‍, എ.എസ് അന്‍സഫ് അമാന്‍, എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ ജില്ലയ്ക്കായി നേട്ടം കരസ്ഥമാക്കിയത്. സഹോദരങ്ങളായ അന്‍സഫ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. 


ജനുവരി 29 ന് സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസില്‍ ഇവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ വനിതാ കോളേജില്‍ നടന്ന ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയില്‍ കോളേജ് വിഭാഗത്തില്‍ നിന്ന് 40 ഉം സ്‌കൂള്‍ വിഭാഗത്തില്‍ 41 ഉം ടീമുകളാണ് പങ്കെടുത്തത്. യോഗ്യത നേടിയ ടീമുകളാണ് ഗ്രാന്റ് ഫിനാലയില്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ വിഭാഗത്തില്‍ വാളാട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ. ദില്‍നാഥ്, അന്ന ഐറിന്‍ വര്‍ക്കി എന്നിവര്‍ നാലാം സ്ഥാനത്തിന് അര്‍ഹരായി. ഡോ. കെ.എം വിഷ്ണു നമ്പൂതിരി, ഡോ. ജി.കെ ആഗ്‌നേയ്, അമിത് മധുപാല്‍ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലൈഫ് മിഷന്‍; വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍
  • വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറന്‍സ് !
  • എക്‌സൈസ്-ഫോറസ്റ്റ് സംയുക്ത പരിശോധന; 40 ലിറ്റര്‍ വാഷ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
  • ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനം
  • സൈബര്‍ തട്ടിപ്പ്: മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ ് പ്രതി പിടിയില്‍
  • ബത്തേരിയില്‍ പ്രകൃതി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show