ബത്തേരിയില്‍ പ്രകൃതി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും
ബത്തേരി: വയനാട് ജില്ലയില്‍ നിന്നുള്ള പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും കവിയുമായ പ്രകൃതിആം ആദ്മി പാര്‍ട്ടിയുടെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയാകും. ഇന്ന് നടന്ന ആം ആദ്മി യോഗത്തിലാണ് പ്രകൃതിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ (പണിയ സമുദായം) നിന്നുള്ള ആദ്യത്തെ ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ പ്രകൃതി ശ്രദ്ധേയയാണ്.
സുല്‍ത്താന്‍ ബത്തേരിക്ക് അടുത്തുള്ള നായ്ക്കട്ടി (നൂല്‍പ്പുഴ) സ്വദേശിനിയാണ്. തേര്‍വയല്‍ ആദിവാസി കോളനിയിലാണ് താമസം.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ പ്രകൃതി. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും പാസായിട്ടുണ്ട്.പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ് വുമണ്‍ ആയും, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ക്വീര്‍ കവിയായും ഇവര്‍ അറിയപ്പെടുന്നു.ഗോത്ര വിദ്യാര്‍ത്ഥികളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'ആദിശക്തി സമ്മര്‍ സ്‌കൂള്‍' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രകൃതി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഗോത്രഭാഷയില്‍ കവിതകളും കഥകളും എഴുതാറുണ്ട്.ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായി കാമ്പെയ്‌നുകള്‍ നടത്തുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
