ദ്വാരക പള്ളിയാല്‍ സിറാജിന്റെ മകന്‍ സജാദ് (06) നാണ് പരുക്കേറ്റത്. എന്നാല്‍ കുട്ടിക്ക് പ്രത്യക്ഷത്തില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാനന്തവാടികല്‍പ്പറ്റ റൂട്ടില്‍ ദ്വാരക ടൗണില്‍വെച്ച് ഇന്ന് 4 മണിയോടെയായിരുന്നു അപകടം. എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തിന് കാരണമായത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ മറികടന്നുവന്ന ടൂറിസ്റ്റ് കാര്‍ കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍