ആശ പ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കണം: പ്രിയങ്ക ഗാന്ധി എം. പി.
ഡല്‍ഹി: ആശ പ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. ആശ വര്‍ക്കര്‍മാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുണ്ടോ എന്ന് പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി എം. പി. ഉന്നയിച്ച ചോദ്യത്തിന് ആശ പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തനം മാത്രമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ആശമാര്‍ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു. വിപുലമായ ഉത്തരവാദിത്വങ്ങളും ദീര്‍ഘ സമയത്തെ പ്രവര്‍ത്തനവും അവരില്‍ നിന്ന് ആവശ്യപ്പെടുമ്പോഴും പ്രധാനമന്ത്രി അവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒരു ആഴ്ചയില്‍ നാല്‍പ്പത് മണിക്കൂറിന് മേല്‍ ജോലി ചെയ്യുമ്പോഴും മിനിമം കൂലിക്ക് എത്രയോ താഴെ ലഭിക്കുന്ന ഓണറേറിയം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും അവര്‍ കൂടുതല്‍ അംഗീകാരം അര്‍ഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എം. പി. പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
