കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ ചീരാല്‍ സ്വദേശി മരിച്ചു

ചീരാല്‍ കുടുക്കി ആന്തൂര്‍ പരേതനായ സ്‌കറിയ മേരി ദമ്പതികളുടെ മകന്‍ ഗര്‍വാസീസ് (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഹസ്സന്‍ ചെന്നരായപട്ടണത്തിന് സമീപം വെച്ച് ഗര്‍വാസീസ് െ്രെഡവ് ചെയ്ത് വന്നിരുന്ന പിക് അപ് ജീപ്പ് കെ എസ് ആര്‍ ടി സി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഗര്‍വാസീസ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി കൊണ്ടുവന്ന് ചീരാല്‍ ടൗണിലും പരിസരത്തും മറ്റും വില്‍പന നടത്തി വരികയായിരുന്നു ഗര്‍വാസീസ്. ഇന്നലെ പച്ചക്കറിയെടുക്കാനായി പോയപ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം പഴൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും. തങ്കച്ചന്‍, ജെയിംസ് , സെലീന, ജാന്‍സി, ലൗലി എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍