സംരഭകര്‍ക്കായി എക്‌സ്‌പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായവാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സിന്റെ (റാമ്പ്) ഭാഗമായി മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ എക്‌സ്‌പോര്‍ട്ട് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മാനന്തവാടി ഹോട്ടല്‍ ബ്രഹ്മഗിരിയില്‍ നടന്ന പരിപാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. നാടിന്റെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാനും അതിലൂടെ സാമ്പത്തിക പുരോഗതി കൈവരിക്കാനും സംരംഭകരെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എണ്‍പതോളം സരംഭരകര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ ജിഷ, പനമരം വ്യവസായ വികസന ഓഫീസര്‍ സി നൗഷാദ്, മാനന്തവാടി സീനിയര്‍ സഹകരണ ഇന്‍സ്!പെക്ടര്‍ രാധാകുമാരി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
