പ്രതീക്ഷോത്സവവും വിജയോത്സവവും നടത്തി
കല്‍പ്പറ്റ: പഠനം പാതിവഴിയില്‍ മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സോഷ്യല്‍ പോലീസിങ് പദ്ധതിയായ 'ഹോപ്പ്' ന്റെ 2025-26 അധ്യായന വര്‍ഷത്തെ ജില്ലാ തല പരിപാടിയായ പ്രതീക്ഷോത്സവവും വിജയികളെ അനുമോദിക്കുന്ന വിജയോത്സവവും, പഠനോപകരണങ്ങളുടെ വിതരണവും കല്‍പ്പറ്റ വയനാട് പോലീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഹാളില്‍ വച്ച് നടത്തി. ജില്ലാ അഡി.എസ്.പിയും സോഷ്യല്‍ പോലീസിങ്ങിന്റെ ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍.ആര്‍ ജയരാജ് ഉദ്ഘാടനവും അനുമോദനവും നിര്‍വഹിച്ചു. ഹോപ്പ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പനമരം വിജയാ അക്കാദമിയിലെ പി. മധു, മെറിറ്റ് അക്കാദമിയിലെ അഷ്‌കര്‍ അലി, മേപ്പാടിയിലെ ബേബി നജ്മ എന്നിവരെയും ആദരിച്ചു. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ 75 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.ഹോപ്പ് പദ്ധതി എ ഡി എന്‍ ഓ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി എ ഡി എന്‍ ഓ കെ.എം. ശശിധരന്‍, പ്രോജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവര്‍ സംസാരിച്ചു. ബേബി നജ്മ, പി മധു, അഷ്‌കര്‍ അലി എന്നിവര്‍ കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
