നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും എല്‍.സി.ഡി. പ്രോജക്ടറും അദ്ദേഹം ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍ മുഖ്യാതിഥിയായിരുന്നു.പി.ടി.എ. പ്രസിഡന്റ് ശ്രീജന്‍ ടി.കെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍, എസ്.എം.സി. ചെയര്‍മാന്‍ സുഭാഷ് ബാബു, എം.പി.ടി.എ. പ്രസിഡന്റ് സ്മിത ഗണേഷ്, സുനില്‍ കുമാര്‍ വി.കെ., ബിനോജ് സി ,സുനിത ഇല്ലത്ത്, മാസ്റ്റര്‍ സയാന്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
