ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് യുവാവ് മരിച്ചു

ചുണ്ടേല്‍ എസ്‌റ്റേറ്റ് പറവള്ളി പരേതനായ വേലായുധന്റേയുംകമലാക്ഷിയുടേയും മകനായ സുധീഷ് (32) ആണ് മരിച്ചത്. കല്‍പ്പറ്റ വെള്ളാരംകുന്നില്‍വെച്ച് സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ സുധീഷിനെ ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴ്മണിയോടെയായിരുന്നു അപകടം. വിദേശത്തായിരുന്ന സുധീഷ് കഴിഞ്ഞ വര്‍ഷം അച്ഛന്‍ മരണപ്പെട്ടതിനെതുടര്‍ന്ന് നാട്ടിലേക്ക് വന്നതായിരുന്നു. സന്ധ്യ ഏക സഹോദരിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍