ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കി

തിരുനെല്ലി: മാന്‍ ആനിമല്‍ കോണ്‍ഫ്‌ലിക്ട് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന 5 ദിന പരിശീലന പരിപാടിയില്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പ്പിറ്റല്‍ ഫസ്റ്റ് എയ്ഡും ബിഎല്‍എസ് പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫ് സ്വാഗതം പറഞ്ഞു. ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സോണിയ, പിആര്‍ഒ മനോജ് എന്നിവര്‍ സംസാരിച്ചു. തിരുനെല്ലി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മഞ്ജു.കെ, അസിസ്റ്റന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അന്റോണിയോ.സി എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ലാസ്സില്‍ 50 ഓളം പേര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍