അധ്യാപകര്‍ വിട്ടുനിന്നു; ക്ലസ്റ്റര്‍ പ്രഹസനമായി: കെപിഎസ്ടിഎ

കല്‍പ്പറ്റ: ആറാം പ്രവൃത്തി ദിവസമായ ശനിയാഴ്ച നടത്തിയ അധ്യാപക പരിശീലനം ജില്ലയില്‍ ഭൂരിപക്ഷം അധ്യാപകരും ബഹിഷ്‌ക്കരിക്കുകയും, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ. ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. പ്രത്യേക മൊഡ്യൂളോ പരിശീലന സാമഗ്രികളോ ഇല്ലാതെ തട്ടിക്കൂട്ടി നടപ്പിലാക്കിയ ക്ലസ്റ്റര്‍ തികഞ്ഞ പരാജയമായി മാറി. ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിനെ മറികടന്നുകൊണ്ട് ആറാം പ്രവൃത്തി ദിനത്തില്‍ ക്ലസ്റ്റര്‍ സംഘടിപ്പിച്ചത് എസ്.എസ്.കെ.യുടെ അധ്യാപക വിരുദ്ധ നിലപാടിന്റെ ഏറ്റവും പുതിയ തെളിവാണ്. അനാവശ്യമായ അക്കാദമിക് പരീക്ഷണങ്ങളിലൂടെ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഓരോ വര്‍ഷവും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ വീണ്ടും അധ്യാപകരില്‍ അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി പ്രസ്താവിച്ചു .നടപ്പിലാക്കേണ്ട ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവയ്ക്കുന്നതാണ് ഈ സര്‍ക്കാരിന്റെ രീതി. വര്‍ഷങ്ങളായി സര്‍വീസില്‍ പ്രവേശിച്ചിട്ടും ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ തടഞ്ഞു വച്ചിരിക്കുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഡി എ കുടിശ്ശിക, ഡി എ യുടെ മുന്‍കാല പ്രാബല്യം, ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക , അടുത്ത ശമ്പള പരിഷ്‌കരണം, പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിന്റെ കുടിശ്ശിക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുള്ള കുടിശ്ശികകള്‍ നല്‍കണമെന്നും നിയമനങ്ങള്‍ക്ക് അംഗീകാരവും ആനുകൂല്യങ്ങളും നല്‍കണമെന്നും അല്ലാത്തപക്ഷം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് വരെ കെ പി എസ് ടി എ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെപിഎസ്ടിഎ പ്രസ്താവിച്ചു. കെപിഎസ്ടിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി എന്‍ സജിന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി എം അനൂപ്, സി.കെ. സേതു, കെ കെ പ്രേമചന്ദ്രന്‍ , ഷെര്‍ലി സെബാസ്റ്റ്യന്‍, ടി എം വില്‍സണ്‍, കെ സി അഭിലാഷ് , ഷിജു കുടിലില്‍, ജോണ്‍സന്‍ ഡിസില്‍ വ, ശ്രീജേഷ് ബി നായര്‍,കെ.എസ് അനൂപ് കുമാര്‍ ജോസഫ് ജോഷി, ഉണ്ണികൃഷ്ണന്‍, എം. പി കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍