കേന്ദ്രത്തെ പഴിക്കാന്‍ മാത്രമറിയുന്ന 'ഇന്‍ഡി 'സഖ്യത്തിന്റെ കാപട്യം ജനം തിരിച്ചറിയും: വി.മുരളീധരന്‍

പുല്‍പ്പള്ളി: വയനാട് മുണ്ടക്കെയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പിണറായി സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ എത്രപേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് വച്ച് നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം മുതല്‍ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും കടുവ വന്നാലും ഉരുള്‍പൊട്ടല്‍ വന്നാലും മോദിയെ പഴി പറയാനല്ലാതെ ഇന്‍ഡി സഖ്യം ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നും വി.മുരളീധരന്‍ ചോദിച്ചു.
പുല്‍പ്പള്ളിയില്‍ ബിജെപിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ മുന്‍ കേന്ദ്രമന്ത്രി സ്വീകരിച്ചു.വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ആഘോഷമാക്കുന്നവര്‍ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് വി.മുരളീധരന്‍ ചോദിച്ചു.വന്യജീവി ആക്രമണം തടയാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് കേരളം പാഴാക്കി.കേന്ദ്ര നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുവെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.ജനങ്ങളുടെ ജീവന്‍ പോയശേഷം ആനയെയും കടുവയെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്താമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ രീതിയെന്നും വി.മുരളീധരന്‍ പരിഹസിച്ചു.
സ്വന്തം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നപാര്‍ട്ടിയാണ് വയനാട്ടിലെ കോണ്‍ഗ്രസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അവഗണിച്ചപ്പോള്‍, മോദി ആദരിച്ച ചെറുവയല്‍ രാമനെപ്പോലുള്ളവരുടെ വീട്ടിലെത്തി ഫോട്ടാഷൂട്ട് നടത്തുകയാണ് പ്രിയങ്ക വാധ്ര ചെയ്യുന്നതെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അരുണ്‍ കെ.കെ അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, മണ്ഡലം അധ്യക്ഷന്‍ മനു പ്രസാദ്, ഷാജി ദാസ് കെ,ഡി, ദിനേശ് വിആര്‍,സനല്‍ ഇ.കെ, സുധാകരന്‍ പി.എം, തൃദീപ് കുമാര്‍, ശാന്ത കുമാരി ടീച്ചര്‍,സണ്ണി ഇരുമ്പുകുത്തി, അനീഷ് പള്ളത്, ഷിബി വി.എസ് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍