നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജനറേറ്ററും ട്രാന്‍സ്‌ഫോര്‍മറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു

നൂല്‍പ്പുഴ: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാന്‍സ്‌ഫോര്‍മറും സ്‌പോര്‍ട്‌സ് ഇന്‍ജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടില്‍ നിന്ന്30 ലക്ഷം രൂപ ചെലവഴിച്ചാണ് 58.5 കെ.വി. ജനറേറ്ററും 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറും ലഭ്യമാക്കിയത്.
ഇതോടെ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും നിരന്തര വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ സാധിക്കും.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി ആരംഭിച്ച സ്‌പോര്‍ട്‌സ് ഇഞ്ചുറി ക്ലിനിക്കില്‍ വ്യായാമം മൂലവും കായികാധ്വാനംകൊണ്ടും സംഭവിക്കുന്ന പരിക്കുകളെ അതിവേഗം തിരിച്ചറിയാനും, കാര്യക്ഷമമായ ചികിത്സ നല്‍കാനും കഴിയും.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, കുടുംബാരോഗ്യ കേന്ദ്രം ജനറല്‍ സര്‍ജന്‍ ഡോക്ടര്‍ ദാഹര്‍ മുഹമ്മദ്, പ്രശാന്ത് മലവയല്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍