ലിറ്റ്മസ് 2025: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം കൊച്ചിയില്‍

എറണാകുളം: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ് 2025, ഈ വര്‍ഷം ഒക്ടോബര്‍ 19ന് (ഞായര്‍) രാവിലെ 8:30 മുതല്‍ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. ശാസ്ത്രീയ ബോധവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എസന്‍സ് ഗ്ലോബല്‍ (ഋടടഋചടഋ ഏഹീയമഹ) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ലിറ്റ്മസ് 2025ല്‍ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമൂഹികമാനസിക വിഷയങ്ങള്‍ ചര്‍ച്ചയാകും.വ്യത്യസ്ത കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചയുള്ള സംവാദങ്ങളും പങ്കുവെക്കപ്പെടുന്ന ഈ വേദി, സ്വതന്ത്രചിന്തയ്ക്കും വിമര്‍ശനാത്മക അന്വേഷണത്തിനും ധൈര്യം പകരുന്ന കൂട്ടായ്മയായി മാറുകയാണെന്ന് സംഘാടകര്‍ പ്രസ്താവിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Wonderful to see so many rational minds coming together for open dialogue and reason. Proud moment for KERALA
Nice program. Will surely attend
Great..
❤️❤️❤️