രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കല്‍പ്പറ്റ: കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി കോഴിക്കോട് മേഖലാ കണ്‍വീനര്‍ രാജേഷ്‌കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ. എസ് ശ്യാല്‍, പ്രോഗ്രാം ഓഫീസര്‍ എ.സ്മിത, സീനിയര്‍ അസിസ്റ്റന്റ് എം.പി ജഷീന, സി.ബി സുനിതാബായി, കെ.ആര്‍ ബിനീഷ്, വി.ജി വിശ്വേഷ്, സി.ഡി ശുഭചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
