മലയണ്ണാനിനെ വേട്ടയാടി; മൂന്ന് പേര്‍ അറസ്റ്റില്‍

ഇരുളം: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന അമരക്കുനി ഭാഗത്തു വെച്ച് മലയണ്ണാനിനെ വേട്ടയാടിയ കുറ്റത്തിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അമരക്കുനി സ്വദേശികളായ പുളിക്കല്‍ ജയന്‍ (55), പുളിക്കല്‍ രാജന്‍ (57) കുഴുപ്പില്‍ ഷിനോ (47) എന്നിവരെയാണ് പിടികൂടിയത്. വെടിവെക്കാന്‍ ഉപയോഗിച്ച എയര്‍ ഗണ്ണും, കത്തിയും, മലയണ്ണാനെയും കസ്റ്റഡിയില്‍ എടുത്തു. ചെതലത്ത് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ എം. കെ. രാജീവ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ അജീഷ്. പി.എസ്, ജിതിന്‍ വിശ്വനാഥ്, സൗമ്യ. ബി. എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍