പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയില്‍ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയില്‍

തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയില്‍ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയില്‍. പള്ളിക്കുന്ന്, കുരിശിങ്ങല്‍ വീട്ടില്‍ യദു സൈമണ്‍(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ നാലിന് ബാവലിയില്‍ വെച്ചായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരന്‍ നമ്പര്‍പ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പര്‍പ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു. സംഭവത്തില്‍ തിരുനെല്ലി പോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയാണ് ബൈക്ക് യാത്രികനെ പിടികൂടിയത്. കെ.എല്‍ 72 എഫ് 0093 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പ് കഞ്ചാവ് കടത്തിയ കേസുകളില്‍ പ്രതിയാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍