OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പഴശ്ശികുടീരം പൈതൃക മ്യൂസിയമാക്കും:മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

  • Mananthavadi
30 Nov 2017

മാനന്തവാടിയിലെ പഴശ്ശികുടീരവും അനുബന്ധിച്ചുള്ള നിലവറമ്യൂസിയവും ജില്ലാ പൈതൃക മ്യൂസിയമാക്കുമെന്ന് തുറമുഖ പുരാവസ്തു,പുരാരേഖ,മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പഴശ്ശി കുടീരത്തില്‍ നടന്ന 212 ാമത് പഴശ്ശി അനുസ്മരണദിനാചരണവും ചരിത്രസെമിനാറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകമ്യൂസിയമാക്കുന്നതിനായി നിലവിലെ മ്യൂസിയം നവീകരിച്ച് കൂടുതല്‍ പൈതൃക വസ്തുക്കളും വിവരണങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാനകാലത്ത് ധീരദേശാഭിമാനിയായിരുന്ന പഴശ്ശിരാജയുടെ  ത്യാഗോജ്ജ്വലമായ പോരാട്ടവീര്യം ജനതയ്ക്ക് ആവേശം നല്‍കുന്നതോടൊപ്പം സ്മരിക്കപ്പെടേണ്ടതാണെന്നും മന്ത്രി  പറഞ്ഞു. പഴശ്ശി കുടീരത്തില്‍ മന്ത്രി പുഷ്പാര്‍ച്ചനയും നടത്തി.

ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പുരാവസ്തു എഡ്യുക്കേഷന്‍ ഓഫീസര്‍ ടി.കെ കരുണാദാസ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഒ.ആര്‍ കേളു എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിവിധ ജനപ്രതിനിധികളും മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്, ബാന്‍ഡ് യൂണിറ്റുകള്‍, വിദ്യാര്‍ത്ഥികളും പഴശ്ശികുടീരത്തിലേക്ക് പദയാത്ര നടത്തി. തുടര്‍ന്ന് നടന്ന ചരിത്ര സെമിനാറില്‍ ഡോ.എം.ടി നാരായണന്‍, ഡോ.പി വത്സലകുമാരി എന്നിവര്‍ പഴശ്ശിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show